Advertisements
|
കേരളം ക്ളീനാകുന്നു; ശുചിത്വ സര്‍വേയില്‍ 82 നഗരങ്ങള്‍
തിരുവനന്തപുരം: നഗരങ്ങളിലെ ശുചിത്വനിലവാരം സംബന്ധിച്ച് കേന്ദ്ര പാര്‍പ്പിട നഗരകാര്യ മന്ത്രാലയം നടത്തിവരുന്ന ദേശീയ ശുചിത്വ സര്‍വ്വേയായ സ്വച്ഛസര്‍വേക്ഷണിന്‍റെ ഒന്‍പതാം പതിപ്പില്‍ കേരളത്തിന് ഇത്തവണ വലിയമുന്നേറ്റമുണ്ടാക്കാനായതായി തദ്ദേശ മന്ത്രി എം.ബി. രാജേഷ്. കഴിഞ്ഞ സര്‍വേയില്‍ ഇന്ത്യയിലെ 4900 ത്തോളം വരുന്ന നഗരങ്ങളില്‍ ദേശീയ റാങ്കിങ്ങില്‍ കേരളത്തിലെ ഒറ്റ നഗരംപോലും ആയിരം റാങ്കിനുള്ളിലില്ലായിരുന്ന സ്ഥാനത്ത് ഇത്തവണ സംസ്ഥാനത്തെ 93 നഗരസഭകളില്‍ 82 ഉം ആയിരം റാങ്കിനുളളില്‍ വന്നതായി വാര്‍ത്താസമ്മേളനത്തില്‍ മന്ത്രി അറിയിച്ചു.
ദേശീയ തലത്തില്‍ വ്യത്യസ്ത ജനസംഖ്യാടിസ്ഥാനത്തില്‍ ആദ്യ 100 നഗരങ്ങളുടെ പട്ടികയില്‍ കൊച്ചി, മട്ടന്നൂര്‍, തൃശൂര്‍, കോഴിക്കോട്, ആലപ്പുഴ, ഗുരുവായൂര്‍, തിരുവന്തപുരം, കൊല്ലം എന്നീ എട്ട് നഗരങ്ങള്‍ ആദ്യനൂറില്‍ത്തന്നെ ഇടം പിടിച്ചു. മട്ടന്നൂര്‍ നഗരസഭയ്ക്ക് പ്രോമിസിങ് സ്വച്ഛ് ശഹര്‍ അവാര്‍ഡ് ലഭിച്ചു. തിരുവനന്തപുരം കോര്‍പ്പറേഷന് വാട്ടര്‍ പ്ളസ്, കൊച്ചി കോര്‍പ്പറേഷന്‍, കല്‍പ്പറ്റ, ഗുരുവായൂര്‍ ഒഡിഎഫ് പ്ളസ് പ്ളസ് (വെളിയിട വിസര്‍ജന മുക്ത പ്രവര്‍ത്തനങ്ങളിലെ മികവ്.), ആലപ്പുഴ, ഷൊര്‍ണൂര്‍, പട്ടാമ്പി നഗരസഭകള്‍ക്ക് ഗാര്‍ബേജ് ഫ്രീ സിറ്റി ത്രീ സ്ററാര്‍, മറ്റ് 20 നഗരസഭകള്‍ക്ക് ഗാര്‍ബേജ് ഫ്രീ സിറ്റി 1 സ്ററാര്‍ എന്നിവയും ലഭിച്ചു.
ദൃശ്യമായ ശുചിത്വം, വേര്‍തിരിക്കല്‍, ശേഖരണം, മാലിന്യനീക്കം, ഖരമാലിന്യ പരിപാലനം, യൂസ്ഡ് വാട്ടര്‍ മാനേജ്മെന്‍റ്, ഡീസ്ളഡ്ജിംഗ് സേവനങ്ങളുടെ യന്ത്രവല്‍ക്കരണം, ശുചിത്വത്തിനു വേണ്ടിയുള്ള അഡ്വക്കേസി, ശുചിത്വ തൊഴിലാളികളുടെ ക്ഷേമം, പൗരന്‍മാരുടെ അഭിപ്രായവും, പരാതി പരിഹാരവും തുടങ്ങിയ സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് ശുചിത്വ മത്സരം നടത്തിയത്. മുന്‍ വര്‍ഷത്തില്‍ ശരാശരി 26 ശതമാനം മാര്‍ക്കായിരുന്നു നഗരസഭകള്‍ നേടിയിരുന്നത്. എന്നാല്‍, ഈ വര്‍ഷം ശരാശരി 56 ശതമാനമായി ഉയര്‍ന്നു. ദേശീയ വിലയിരുത്തലില്‍ 12500 മാര്‍ക്കില്‍ 10000 മാര്‍ക്ക് സ്വച്ഛ് സര്‍വ്വേക്ഷനും 2500 മാര്‍ക്ക് ഒഡിഎഫ്, ജിഎഫ്സി സര്‍ട്ടിഫിക്കേഷനുകള്‍ക്കുമാണ്.
മട്ടന്നൂര്‍ നഗരസഭയ്ക്ക് 76 ശതമാനം (9522) മാര്‍ക്കാണ്. കഴിഞ്ഞ വര്‍ഷം 3576 മാര്‍ക്കായിരുന്നു മട്ടന്നൂരിന്. ചെറിയ നഗരങ്ങളുടെ ഗണത്തില്‍ വരുന്ന മട്ടന്നൂരിന് ദേശീയതലത്തില്‍ 53ാം സ്ഥാനവും സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനവുമാണ് ലഭിച്ചത്. വലിയ നഗരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന കഴിഞ്ഞ വര്‍ഷം 1840 മാര്‍ക്ക് മാത്രം നേടിയ കൊച്ചി ഇത്തവണ 8181 മാര്‍ക്ക് നേടി. ദേശീയതലത്തില്‍ അന്‍പതാം സ്ഥാനത്തും സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനത്തുമെത്തി. ഇടത്തരം നഗരങ്ങളുടെ ഗണത്തില്‍ കഴിഞ്ഞവര്‍ഷം 2945 മാര്‍ക്ക് മാത്രം നേടിയ ആലപ്പുഴ 9428 മാര്‍ക്ക് നേടി ദേശീയതലത്തില്‍ 80~ാം സ്ഥാനവും സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനവും നേടി. ശുചിത്വ സര്‍ട്ടിഫിക്കേഷനില്‍ കൊച്ചി, ഗുരുവായൂര്‍, കല്‍പ്പറ്റ ശ്രദ്ധേയ സ്ഥാനം ലഭിച്ചു.
കേരളത്തില്‍ നിന്നും ആദ്യമായാണ് ശുചിത്വത്തിനുള്ള ഏറ്റവും ഉയര്‍ന്ന സര്‍ട്ടിഫിക്കേഷനായ വാട്ടര്‍ പ്ളസ് തിരുവനന്തപുരം കോര്‍പ്പറേഷന് നേടാന്‍ കഴിഞ്ഞത്. മാലിന്യ മുക്ത നഗര (ജിഎഫ്സി) സര്‍ട്ടിഫിക്കേഷനില്‍ ഇതുവരെ ഒരു നഗരസഭയ്ക്കും റേറ്റിംഗ് നേടാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ 23 നഗരസഭകള്‍ക്ക് ഈ വര്‍ഷം ജിഎഫ്സി സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. അതില്‍ ആലപ്പുഴ, ഷൊര്‍ണൂര്‍, പട്ടാമ്പി എന്നീ മൂന്ന് നഗരസഭകള്‍ക്ക് ത്രീ സ്ററാറും, 20 മട്ടന്നൂര്‍, ഗുരുവായൂര്‍, വര്‍ക്കല, ചെര്‍പ്പുളശ്ശേരി, വടക്കാഞ്ചേരി, കൊടുങ്ങല്ലൂര്‍, ഏറ്റുമാനൂര്‍, ആന്തൂര്‍, ഇരിട്ടി, കുന്നംകുളം, കൊച്ചി, കല്‍പ്പറ്റ, വളാഞ്ചേരി, കട്ടപ്പന, ഈരാറ്റുപേട്ട, പയ്യോളി, ഏറ്റുമാനൂര്‍, നോര്‍ത്ത് പറവൂര്‍, ഹരിപ്പാട്, കൂത്താട്ടുകുളം എന്നീ നഗരസഭകള്‍ക്ക് 1 സ്ററാര്‍ സര്‍ട്ടിഫിക്കേഷനും ലഭിച്ചു. |
|
- dated 01 Aug 2025
|
|
Comments:
Keywords: India - Otta Nottathil - clean_kerala_ranking India - Otta Nottathil - clean_kerala_ranking,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|